ദേശീയം

പാലത്തില്‍ ചീറിപ്പാഞ്ഞ് കാര്‍, ഓവര്‍ടേക്കിങ്ങിനിടെ എതിര്‍ദിശയില്‍ വാഹനം, തലകീഴായി മറിഞ്ഞു - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണിനിടെ, അതിവേഗത്തില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. മേല്‍പ്പാലത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ഒന്നിലധികം തവണ തലകീഴായി മറിഞ്ഞ കാര്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നത് കൊണ്ട് താഴേക്ക് വീണില്ല. പരിക്ക് പറ്റിയ യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം പാലത്തില്‍ വച്ചാണ് സംഭവം നടന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. പാലത്തില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യരുതെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടു കുതിക്കുന്നതിനിടെയാണ് മഹീന്ദ്രയുടെ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്.

എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ തലകീഴായി മറിഞ്ഞത്. എന്നാല്‍ മേല്‍പ്പാലത്തിലെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് കാര്‍ നിന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി