ദേശീയം

രാജ്യത്തിന് വേണ്ടത് ബിജെപിയുടെ നുണകളല്ല, വേഗത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍; മോദിയോട് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന് വേണ്ടത് ബിജെപിയുടെ നുണകളും മുദ്രാവാക്യങ്ങളുമല്ല, വേഗത്തിലും സമ്പൂര്‍ണവുമായുള്ള കോവിഡ് വാക്‌സിനേഷനാണെന്ന്് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന വാക്‌സീന്‍ ക്ഷാമം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറസ് വ്യാപനത്തിനു വഴിയൊരുക്കുകയും ജനങ്ങള്‍ മരണപ്പെടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും രാഹുല്‍ വിമര്‍ശിച്ചു. എന്നാല്‍, ഡോസുകള്‍ തമ്മില്‍ ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയവുമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി