ദേശീയം

ലോക്ക്ഡൗണില്‍ ജോലിയില്ലാതായി, പേയിങ് ഗസ്റ്റിന്റെ ലോക്കര്‍ തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്നു; സിസിടിവിയില്‍ കുടുങ്ങി നടിമാര്‍, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് ടെലിവിഷന്‍ നടിമാര്‍ അറസ്റ്റില്‍. ഒപ്പം പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയുടെ ലോക്കര്‍ തുറന്ന് 3.28 ലക്ഷം രൂപ കവര്‍ന്ന കേസില്‍ സുരഭി സുരേന്ദ്ര ലാല്‍ ശ്രീവാസ്തവയും മോസിനാ മുക്താര്‍ ഷെയ്ക്കുമാണ് പിടിയിലായത്. ഇരുവര്‍ക്കും 25 വയസില്‍ താഴെയാണ് പ്രായം. ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ പരിപാടികളായ ക്രൈം പട്രോള്‍, സാവ്ധന്‍ ഇന്ത്യ എന്നിവയിലെ അഭിനയത്തിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ഇവരെന്ന് പൊലീസ് പറയുന്നു. ഇതിന് പുറമേ ചില വെബ് സീരിസുകളുടെ ഭാഗമായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുംബൈ ആരേ കോളനിയിലാണ് സംഭവം. കൂട്ടുകാരി നടത്തുന്ന താമസസൗകര്യത്തില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്നതിനിടെയാണ് ഇവര്‍ മോഷണം നടത്തിയത്. കൂടെ താമസിക്കുന്ന മറ്റൊരു പേയിങ് ഗസ്റ്റിന്റെ ലോക്കര്‍ തുറന്ന് മൂന്ന് ലക്ഷത്തിലധികം രൂപ കവരുകയായിരുന്നു. അന്വേഷണത്തില്‍ ഇവരാണ് പണം മോഷ്ടിച്ചതെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ പണവുമായി കെട്ടിടത്തില്‍ നിന്ന് പുറത്തുപോകുന്നത് കണ്ടെത്തിയതായി പൊലീസ് പറയുന്നു. 

ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയ നടിമാരെ കോടതിയില്‍ ഹാജരാക്കി. ജൂണ്‍ 23 വരെ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് അറിയിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഇതാണ് ഇവരെ മോഷണത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്