ദേശീയം

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; രണ്ട് വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ലക്ഷദ്വീപ് അഡ്മ്‌നിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌കൂളുകളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകളിലും കേന്ദ്രം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. 

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയിലണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ദ്വീപ് നിവാസിയായ അജ്മലാണ് ഹര്‍ജി നല്‍കിയത്. 

കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സമയം കോടതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും. 
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഈ രണ്ട് വിവാദ ഉത്തരവുകള്‍ക്ക് എതിരെ ദ്വീപില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും