ദേശീയം

ഇന്നലെയും 50,000 കോവിഡ് രോ​ഗികൾ; ചികിത്സയിലുള്ളവർ ആറുലക്ഷത്തിൽ താഴെ, രോഗമുക്തി നിരക്ക് 97ശതമാനത്തിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. ഇന്നലെ 50,040 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളവർ ആറുലക്ഷത്തിൽ താഴെയാണ്. 5,86,403 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോ​ഗമുക്തി നിരക്ക് 96.75 ശതമാനമായി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 57,944 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,92,51,029 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 1258 പേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മരണസംഖ്യ 3,95,751 ആയി ഉയര്‍ന്നു.

കോവിഡ് മൂന്നാം തരം​ഗം രണ്ടാം തരം​ഗത്തിന്റെ അത്രയും മാരകമാകില്ലെന്ന് ഐസിഎംആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം തമിഴ്നാട്ടിൽ ഒൻപത് പേർക്ക് ഡെൽറ്റ് പ്ലസ് വകഭേദം കണ്ടെത്തിയത് ആശങ്ക വർധിപ്പിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ​ഗുജറാത്ത്, കേരളം എന്നി സംസ്ഥാനങ്ങളിലും ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം