ദേശീയം

ലഷ്‌കർ ഇ തൊയ്ബ ഭീകരൻ നദീം അബ്രാർ പിടിയിൽ; ഏറ്റുമുട്ടലിൽ മറ്റൊരു തീവ്രവാദിയേയും വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ലഷ്‌കർ ഇ തൊയ്ബ ഭീകരൻ നദീം അബ്രാർ പൊലീസ് പിടിയിൽ. കശ്മീരിൽ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പാരിംപോര ചെക്ക് പോയിന്റിൽ നിന്നാണ് അബ്രാറും മറ്റൊരാളും അറസ്റ്റിലായതെന്നാണ് സൂചന. നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ള ആളാണ് അബ്രാർ.

ലഷ്‌കറിൻ മുതിർന്ന കമാൻഡർ ആയിരുന്നു നദീം അബ്രാർ. കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ശ്രീനഗർ പൊലീസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘം ഇയാളെ പിടികൂടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇയാളുടെ അറസ്റ്റ് പൊലീസിന്റെ വൻ വിജയമാണെന്ന് കശ്മീർ സോൺ ഐജി വിജയ് കുമാർ ട്വിറ്ററിലൂടെ വ്യക്തമാക്കി. 

സാധാരണക്കാർക്കും സുരക്ഷാ സൈന്യത്തിനും നേരെ നടന്ന നിരവധി ആക്രമണങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് അബ്രാർ എന്ന് പൊലീസ് പറയുന്നു. ഇയാളിൽ നിന്ന് പിസ്റ്റളും ഗ്രനേഡും പിടിച്ചെടുത്തു.

അതിനിടെ, ശ്രീനഗറിലെ പാരിംപോര പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചിട്ടുണ്ട്. ഒരു ഭീകരവാദി ഏറ്റുമുട്ടലിനെ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഭീകരവാദികൾ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെയും സൈന്യത്തിന്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി