ദേശീയം

നൂറ് രൂപ നല്‍കിയില്ല; മുന്‍ വൈസ് ചാന്‍സിലറെ മഴു കൊണ്ട്‌ വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: നൂറ് രൂപ നല്‍കാത്തതിനെ തുടര്‍ന്ന് മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ധ്രുബരാജ് നായിക്കിനെ
കൊലപ്പെടുത്തി. ഞായാറാഴ്ച വീടിന് പുറത്ത് നിന്ന് ഒരാള്‍ മഴു ഉപയോഗിച്ച് ധ്രുബരാജിനെ വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയിലാണ് സംഭവം.

ഞായറാഴ്ച രാവിലെ പ്രതി മദ്യലഹരിയില്‍ മുന്‍വൈസ് ചാന്‍സിലറുടെ വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ നുറ് രുപ ആവശ്യപ്പെട്ടെങ്കിലും ധ്രുബരാജ് പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടുകയായിരന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ധ്രുബരാജിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയില്‍  എടുത്തതായി പൊലീസ് അറിയിച്ചു. സാംബല്‍പൂര്‍ സര്‍വകലാശാലയിലെ മുന്‍ വൈസ്ചാന്‍സിലറാണ് കൊല്ലപ്പെട്ട ധ്രുബരാജ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും