ദേശീയം

കോവിഡ് വന്നാല്‍ അല്ല, വാക്‌സിന്‍ എടുത്താലാണ് മരണ സാധ്യത കൂടുതല്‍; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലാത്ത വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കു നല്‍കുന്നത് ഉത്തരവാദിത്വരഹിതമായ പ്രവൃത്തിയാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. യുവാക്കള്‍ക്കും കോവിഡ് ഭേദമായവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. 

കോവിഡ് വാക്‌സിനേഷനെതിരെ നേരത്തെയും പ്രശാന്ത് ഭൂഷണ്‍ നിലപാടെടുത്തിരുന്നു. ഇതില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് വിശദീകരണമായിട്ടാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്. താന്‍ വാക്‌സിന് എതിരല്ലെന്ന് അദ്ദേഹം പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍, പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലാത്ത വാക്‌സിന്‍ യുവാക്കള്‍ക്കും കോവിഡ് ഭേദമായവര്‍ക്കും നല്‍കുന്നത് ഉത്തരവാദിത്വരഹിതമാണെന്നാണ് തന്റെ നിലപാട്- ഭൂഷണ്‍ ട്വീറ്റ് ചയ്തു.

ആരോഗ്യമുള്ള യുവാക്കള്‍ക്ക് കോവിഡ് മൂലം വലിയ പ്രശ്‌നങ്ങള്‍ക്കോ മരണത്തിനോ സാധ്യത ഇല്ല. എന്നാല്‍ വാക്‌സിന്‍ എടുത്തതു മൂലം അവര്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. വാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷി കോവിഡ് ഭേദമായവരില്‍ സ്വാഭാവികമായി ഉണ്ടാവും. വാക്‌സിന്‍ ഒരുപക്ഷേ അതു കുറയ്ക്കാനും മതിയെന്ന് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നു.

താന്‍ വാക്‌സിന്‍ എടുത്തിട്ടില്ല. എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

വാക്‌സിന്‍ എടുത്തതിനെത്തുടര്‍ന്ന് ഭാര്യ മരിച്ചെന്ന് ഭര്‍ത്താവ് പറയുന്ന പത്ര റിപ്പോര്‍ട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം. വാക്‌സിന്റെ വിപരീത ഫലങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയോ അതിന്റെ വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍