ദേശീയം

ഇന്ത്യയെ മുറിച്ച് ട്വിറ്റര്‍ ഭൂപടം; ജമ്മു കശ്മീരും ലഡാക്കും വെവ്വേറെ രാജ്യങ്ങള്‍; കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു- കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളാക്കി ചിത്രികരിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വെബ്‌സൈറ്റിലാണ് വിവാദ മാപ്പ് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ട്വിറററിന്റെ വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് ദൃശ്യമാകുന്നത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പ്, ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിക്കുന്നത്.

നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. ഇതിനെതിരെ കേന്ദ്രം കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്