ദേശീയം

'ധൻഖർ അഴിമതിക്കാരൻ, ഹവാല കേസിൽ പേരുണ്ട്'; പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ മമത 

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ അഴിമതിക്കാരൻ എന്ന് വിളിച്ച മുഖ്യമന്ത്രി മമത ബാനർജി. ഹവാല കേസിൽ ജഗ്ദീപ് ധൻഖറിനെതിരെ കുറ്റപത്രമുണ്ടായിരുന്നെന്നും മമത ആരോപിച്ചു. ഇദ്ദേഹത്തെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ താൻ മൂന്ന് കത്തുകൾ എഴുതിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 

'പശ്ചിമ ബംഗാൾ ഗവർണറെ നീക്കം ചെയ്യാൻ വേണ്ടി ഞാൻ മൂന്ന് കത്തുകൾ എഴുതിയിട്ടുണ്ട്. അയാൾ അഴിമതിക്കാരനാണ്, 1996ൽ ജെയിൻ ഹവാല കേസിലെ കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. കോടതിയിൽ പോയി പേര് മാറ്റി. പക്ഷെ ഇതിനെതിരെ ഒരു പൊതുതാത്പര്യ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. അതിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല. അദ്ദേഹം ഒരു അഴിമതിക്കാരനാണെന്ന് പറയേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു', വാർത്താസമ്മേളനത്തിൽ മമത പറഞ്ഞു. കുറ്റപത്രം പുറത്തെടുത്ത് ഇയാളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കെന്നും ഇങ്ങനൊരാളെ ഗവർണറായി തുടരാൻ കേന്ദ്രം  അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കേന്ദ്രത്തിന് ഇക്കാര്യം അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം, മമത പറഞ്ഞു. 

അതേസമയം താൻ ഒരു കുറ്റപത്രത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് ധൻഖർ പറഞ്ഞു. അങ്ങനെയൊരു രേഖയുമില്ല. ഇത് വസ്തുതകൾക്ക് നിരക്കാത്ത കാര്യമാണ്. ഒരു കോടതിയിൽ നിന്നും ഞാൻ സ്‌റ്റേ എടുത്തിട്ടുമില്ല, മമതയുടെ ആരോപണം ധൻഖർ തള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം