ദേശീയം

മൊബൈല്‍ റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറി; പതിനഞ്ചുകാരന്‍ ഇടിമിന്നലേറ്റു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാല്‍ഘര്‍ (മഹാരാഷ്ട്ര): മൊബൈല്‍ ഫോണിനു റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ പതിനഞ്ചുകാരന്‍ ഇടിമിന്നലേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കു പരിക്കേറ്റു. 

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ദഹനുവിലെ മന്‍കര്‍പാദയില്‍ കാലി മേയ്ക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. മൊബൈലിനു റേഞ്ച് കിട്ടാതായതോടെ ഇവര്‍ മരത്തില്‍ കയറുകയായിരുന്നു.

മേഖലയില്‍ രണ്ടു ദിവസമായി ശക്തമായ മഴയും ഇടിമിന്നലുമുണ്ട്. ഇതു വകവയ്ക്കാതെ കുട്ടികള്‍ മരത്തില്‍ കയറിയെന്നാണ് കരുതുന്നതെന്ന് തഹസില്‍ദാര്‍ രാഹുല്‍ സാരംഗ് പറഞ്ഞു. 

പരുക്കേറ്റ മൂന്നു പേരെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്