ദേശീയം

കടബാധ്യത; കർഷക കുടുംബത്തിലെ ആറ് പേർ കുളത്തിൽ മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

യാദ്ഗീർ: കർണാടകയിൽ കർഷക കുടുംബത്തിലെ ആറ് പേരെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെ തുടർന്ന് ഷാപ്പൂർ ദൊരണഹള്ളിയിൽ‍ കർഷക കുടുംബത്തിലെ 6 പേർ കുളത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നു. 

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഭീമരായ സുർപുര(45), ഭാര്യ ശാന്തമ്മ(36), മക്കളായ സുമിത്ര(13), ശ്രീദേവി (12), ശിവരാജ(9), ലക്ഷ്മി(8) എന്നിവരെയാണ് കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കുളത്തിലേക്ക് തള്ളിയിട്ടതിന് ശേഷം മാതാപിതാക്കൾ ചാടി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് നി​ഗമനം. 

അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രണ്ടേക്കറിൽ കൃഷി ചെയ്യാനായി 20 ലക്ഷം രൂപ ഭീമമായ വായ്പയെടുത്തതിനെ തുടർന്നുള്ള സാമ്പത്തിക ബാധ്യതയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പലിശ ഇടപാടുകാർ ഇവരെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അയൽവാസികൾ മൊഴി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി