ദേശീയം

121 വയസുള്ള കൂറ്റന്‍ ആമയെ ദത്തെടുത്ത് ദമ്പതികള്‍  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 121 വയസ് പ്രായമുള്ള ആമയെ ദത്തെടുത്ത് ഹൈദരാബാദിലെ കുടുംബം. നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ ഗാലപാഗോസ് ഇനത്തില്‍പ്പെട്ട ആമയുടെ സംരക്ഷണമാണ് ദമ്പതികള്‍ ഏറ്റെടുത്തത്.

ശനിയാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിച്ചാണ് ആമയെ ദത്തെടുക്കാന്‍ തയ്യാറാണ് എന്ന കാര്യം അറിയിച്ചത്. മൃഗശാലയിലെ ഏറ്റവും പ്രായമേറിയ ജീവിയാണ് ഈ ആമ. 121 വയസാണ് പ്രായം. ആമയെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മൃഗശാല അധികൃതര്‍ക്ക് സരോജ് ദേവിയും ഭര്‍ത്താവ് ആശിഷ് കുമാറും 30,000 രൂപയുടെ ചെക്ക് കൈമാറി. ഒരു വര്‍ഷത്തേയ്ക്കാണ് ദത്തെടുക്കല്‍. ആമയുടെ സംരക്ഷണം ഏറ്റെടുത്തതിന് മൃഗശാല അധികൃതര്‍ കുടുംബത്തോട് നന്ദി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)