ദേശീയം

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലില്‍ നിന്നാണ് കിഷന്‍ റെഡ്ഡി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മേദാന്ത ആശുപത്രിയില്‍  നിന്നാണ് ഷാ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 


60 വയസിന് മുകളില്‍ പ്രായമായവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ഇന്നലെ ആരംഭിച്ചിരുന്നു. 45വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് ഗുരുതര രോഗമുള്ളവര്‍ക്കും രണ്ടാംഘട്ട വാക്‌സിനേഷന്‍ യജ്ഞത്തില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. 


ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള കോവിഡ് പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടിയാളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍