ദേശീയം

കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദം, വൈറസിന്റെ യുകെ വകഭേദത്തെയും പ്രതിരോധിക്കും: ഭാരത് ബയോടെക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്. കൊറോണ വൈറസിന്റെ യുകെ വകഭേദത്തെ വരെ ചെറുക്കാന്‍ കഴിയുന്നതാണ് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ എന്നും ഭാരത് ബയോടെക്ക് അവകാശപ്പട്ടു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി ചേര്‍ന്ന് വികസിപ്പിച്ച കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഇടക്കാല വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് ബാധിക്കാത്തവരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രണ്ടാം ഡോസ് നല്‍കിയതിന് ശേഷം നടത്തിയ പരിശോധനയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഭാരത് ബയോടെക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 43 കേസുകളെ അടിസ്ഥാനമാക്കിയാണ് ആദ്യ ഇടക്കാല വിശകലന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇനി വിദഗ്ധരുടെ അഭിപ്രായം അറിയേണ്ടതുണ്ട്.

അടുത്ത ഘട്ടത്തില്‍ 87 കേസുകളിലെ പരിശോധനാഫലം വിശകലനം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പ്രസിദ്ധീകരണ ഘട്ടത്തില്‍ അന്തിമ വിശകലന റിപ്പോര്‍ട്ട് വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ജേര്‍ണലിന് കൈമാറുമെന്നും കമ്പനി അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണം നവംബറിലാണ് ആരംഭിച്ചത്. 25,800 സന്നദ്ധ പ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തുന്നത്. 18 മുതല്‍ 98 വയസ് വരെ പ്രായമുള്ളവരില്‍ പരീക്ഷണം നടത്താനാണ് തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം