ദേശീയം

താടി വളര്‍ന്നപ്പോള്‍ ജിഡിപി തളര്‍ന്നു; മോദിയെ പരിഹസിച്ച് ശശി തരൂര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താടി വളര്‍ന്നത് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ താടിയും ആഭ്യന്തര വളര്‍ച്ചാനിരക്കും താരതമ്യം ചെയ്ത് കൊണ്ടുള്ള ചിത്രം സഹിതമാണ് ശശി തരൂരിന്റെ പരിഹാസം.

2017-18 സാമ്പത്തിക വര്‍ഷത്തില്‍  8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അന്ന് മോദിക്ക് താടി കുറവായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ താടി വളര്‍ന്നു. സാമ്പത്തിക വളര്‍ച്ചാനിരക്കും താഴോട്ട് പോയി. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍നിന്നു വ്യക്തം. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.

അതേസമയം, ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ ജിഡിപിയില്‍ 0.4 ശതമാനം വര്‍ധനയുണ്ടായി. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളര്‍ച്ച നിരക്ക് തിരിച്ചു കയറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം