ദേശീയം

യുജിസി നെറ്റ് പരീക്ഷ​യ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നാഷണൽ ടെസ്റ്റിങ് ഏജൻസി മേയിൽ നടത്തുന്ന പരീക്ഷയ്ക്കായി മാർച്ച് ഒൻപത് വരെ അപേക്ഷിക്കാം. നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് രണ്ട് വരെയായിരുന്നു. തീയതി നീട്ടണമെന്ന ആവശ്യമുയർന്നതോടെയാണ് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.

ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 വരെ ഫീസടയ്ക്കാം. മാർച്ച് 16 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം.മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ് പരീക്ഷ.  ജൂനിയർ റിസർച്ച് ഫെലോ/ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കായുള്ള യോഗ്യത പരീക്ഷയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം