ദേശീയം

ഊട്ടിയില്‍ കരിമ്പുലി; വളര്‍ത്തുനായയെ കടിച്ചെടുത്ത് മറയുന്ന ദൃശ്യങ്ങള്‍ പുറത്ത്, ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: ഊട്ടിയില്‍ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിര്‍ദേശം. അര്‍ധരാത്രിയില്‍ വീടുകള്‍ക്ക് മുന്നിലെത്തിയ കരിമ്പുലി മുറ്റത്തുണ്ടായിരുന്ന വളര്‍ത്തുനായയെ കടിച്ചെടുത്തു മറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.വീടുകള്‍ക്കു സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. ഇതേത്തുടര്‍ന്നാണ് ജനങ്ങള്‍ക്ക് വനംവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

കുനൂര്‍ വെള്ളട്ടിമട്ടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമാണ് കരിമ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവിടുത്തെ വളര്‍ത്തുനായ്ക്കള്‍, ആടുകള്‍ എന്നിവ കാണാതെയാകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ കരിമ്പുലി വന്ന് വളര്‍ത്തുനായയെ പിടിച്ചു കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതോടെയാണ് വളര്‍ത്തു മൃഗങ്ങളെ കാണാതാകുന്നതിന്റെ കാരണം വ്യക്തമായത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം