ദേശീയം

സെക്‌സ് ചെയ്താല്‍ വായ്പ നല്‍കാം, നിബന്ധനയുമായി ധനകാര്യസ്ഥാപനം; യുവതിയുടെ പരാതിയില്‍ അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചുലക്ഷം രൂപ വായ്പയായി അനുവദിക്കുന്നതിന് ലൈംഗികമായി സഹകരിക്കണമെന്ന ആവശ്യം ഉന്നയിച്ച ധനകാര്യ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പരാതിയുമായി യുവതി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് യുവതി ധനകാര്യ സ്ഥാപനത്തെ സമീപിച്ചത്.

പുനെയിലാണ് സംഭവം. പരസ്യം കണ്ടാണ് ധനകാര്യ സ്ഥാപനത്തെ യുവതി സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരാണ് സ്ഥാപനം നടത്തുന്നത്. അഞ്ചുലക്ഷം രൂപയാണ് വായ്പയായി നല്‍കാമെന്നാണ്‌ സ്ഥാപനം വാഗ്ദാനം ചെയ്തത്. വായ്പ അപേക്ഷ അംഗീകരിക്കുന്നതിന്റെ ഭാഗമായി 5000 രൂപ ഫീസായി നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടു. 

ഇതനുസരിച്ച് 5000 രൂപ ഫീസായി നല്‍കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.തുടര്‍ന്ന് വായ്പ അനുവദിക്കണമെങ്കില്‍ ലൈംഗികമായി സഹകരിക്കണമെന്ന് ഉടമകളില്‍ ഒരാളായ ഗോവിന്ദ് നിരന്തരം ആവശ്യപ്പെട്ടു. മറ്റൊരു ഉടമ 30000 രൂപ കമ്മീഷനായി ചോദിച്ചു. അതിനിടെ നിരന്തരം വായ്പ അനുവദിക്കാന്‍ ആപേക്ഷിച്ചെങ്കിലും വായ്പ ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.തുടര്‍ന്നാണ് യുവതി ഇവര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ പരാതിയില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ നിരവധിപ്പേരെ സ്ഥാപനം വഞ്ചിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്