ദേശീയം

മകന്റെ ചോദ്യത്തിന് അമ്മ പതറി: 14ാം വയസില്‍ ബലാത്സംഗത്തിനിരയായി; 27 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: 27 വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സഹോദരന്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. 14ാംവയസിലാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. അച്ഛനാരെന്ന മകന്റെ ചോദ്യത്തിന് ്അമ്മ നല്‍കിയ ഉത്തരമാണ് കേസിലേക്ക് വഴിത്തെളിച്ചത്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.നാല്‍പ്പതുകാരയിയായ യുവതി ഇപ്പോള്‍ ലക്‌നൗവിലാണ് താമസം.

പീഡനത്തിന് ഇരയാകുമ്പോള്‍ സഹോദരിക്കും അവരുടെ ഭര്‍ത്താവിനുമൊപ്പമായിരുന്നു യുവതിയുടെ താമസം. ഒരിക്കല്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് നാകി ഹസന്‍ എന്നയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് പ്രതിയുടെ സഹോദരന്‍ ഗുഡ്ഡു തന്നെ പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. പിന്നീട് ഇരുവരും യുവതിയെ പലപ്പോഴായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു.

വിവാഹത്തിന് മുന്‍പ് തനിക്ക് ഒരു മകന്‍ ഉണ്ടെന്നറിഞ്ഞതോടെ ഭര്‍ത്താവ് യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ തന്റെ പിതാവ് ആരാണെന്ന മകന്റെ ചോദ്യത്തെ തുടര്‍ന്നാണ് 27 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സ്ത്രീ പരാതി നല്‍കിയത്. കുട്ടിയുടെ അച്ഛന്‍ ആരാണെന്നറിയാന്‍ രണ്ട് പ്രതികളുടെയും ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'