ദേശീയം

യാത്രാ വാഹനത്തില്‍ തനിച്ചായി, നിര്‍ബന്ധിച്ച് ചായ കുടിപ്പിച്ചു; അബോധാവസ്ഥയിലായ 27കാരി നഗ്നയായി റോഡരികില്‍; പീഡന പരാതിയില്‍ കേസ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: യാത്രാ വാഹനത്തില്‍ കയറിയ 27കാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. പിക് അപ്പ് വാനില്‍ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി തനിച്ചായ സമയത്ത് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. യാത്രക്കിടെ ചായക്കടയുടെ മുന്നില്‍ നിര്‍ത്തിയ ഡ്രൈവര്‍, ചായ നിര്‍ബന്ധിച്ച് കുടിപ്പിച്ചു. ചായ കുടിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ തനിക്ക് ബോധം തിരിച്ചുകിട്ടുമ്പോള്‍ നഗ്നയായി റോഡില്‍ കിടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

പിലിബിത്തില്‍ ഡിസംബര്‍ 23നാണ് സംഭവം നടന്നത്. എസ്പി ജയ്പ്രകാശ് യാദവിന്റെ ഉത്തരവ് അനുസരിച്ച് ഞായറാഴ്ച രാത്രിയാണ് പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്നേ ദിവസം രാവിലെ പത്തുമണിക്ക് പുരന്‍പൂര്‍ കോട്വാളിയിലെ തന്റെ ഗ്രാമത്തില്‍ നിന്നാണ് യാത്ര വാഹനത്തില്‍ 27കാരി കയറിയത്. 

വാഹനത്തില്‍ കയറുന്നതിന് മുന്‍പ് വണ്ടി നമ്പര്‍ കുറിച്ചുവെച്ചതായി യുവതി പരാതിയില്‍ പറയുന്നു. വാഹനത്തില്‍ കയറുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. ഇവര്‍ വഴിമധ്യേ ഇറങ്ങി. തുടര്‍ന്ന് വാഹനത്തില്‍ താന്‍ ഒറ്റയ്ക്കായിരുന്നു. പെട്രോള്‍ പമ്പിന് സമീപമുള്ള ചായക്കടയില്‍ വാഹനം നിര്‍ത്തി. ചായ കുടിക്കാന്‍ തന്നെ നിര്‍ബന്ധിച്ചു. ചായ കുടിച്ച താന്‍ അബോധാവസ്ഥയിലായി. 11മണിക്ക് ബോധം തിരിച്ചുകിട്ടുമ്പോള്‍ അസം റോഡരികില്‍ നഗ്നായി കിടക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അവര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. എസ്പിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും യുവതി പറയുന്നു. ബലാത്സംഗം കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു