ദേശീയം

കര്‍ഷക സമരം ചര്‍ച്ച ചെയ്ത ബ്രിട്ടീഷ് പാര്‍ലമെന്റ് നടപടി; അനാവശ്യമെന്ന് ഇന്ത്യ, സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കര്‍ഷക സമരം, മാധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ.

90 മിനിട്ട് നീണ്ട ചര്‍ച്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിങ്കളാഴ്ചയാണ് നടന്നത്. ലേബര്‍ പാര്‍ട്ടിയിലെ എംപിമാരും ലിബറല്‍ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും കര്‍ഷക സമരത്തോട് ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ ആശങ്ക നേരിട്ടറിയിക്കുമെന്ന് യു കെ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ത്യ എതിര്‍പ്പ് അറിയിച്ച് രംഗത്തുവന്നത്.

ഇന്ത്യയിലെ കാര്‍ഷിക പരിഷ്‌കാരങ്ങളെപ്പറ്റി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അനാവശ്യ ചര്‍ച്ച നടത്തിയതില്‍ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. മറ്റൊരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍നിന്ന് ബ്രിട്ടീഷ് എം.പിമാര്‍ വിട്ടുനില്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി