ദേശീയം

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു; മരണം 56; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം വ്യാപനം അതി രൂക്ഷമായി തുടരുന്നു. ഇന്ന് 15,817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,344 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 56 പേര്‍ മരിച്ചു. 

ഇതോടെ ആകെ കേസുകള്‍ 22,82,191 ആയി. ആകെ രോഗ മുക്തരുടെ എണ്ണം 21,17,744. 

56 പേര്‍ മരിച്ചതോടെ ആകെ മരണം 52,723 ആയി. നിലവില്‍ 1,10,485 ആണ് ആക്ടീവ് കേസുകള്‍. 

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ജില്ലാ ഭരണകൂടങ്ങള്‍. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ രാത്രി കര്‍ഫ്യൂ, ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍

വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 680 രൂപ

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി