ദേശീയം

രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മമത ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ആശുപത്രിയിൽ ഡിസ്​ചാർജ്​ ചെയ്​തു. അവർ ചികിൽസകളോട്​ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന്​ ഡോക്​ടർമാർ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന്​ ഡോക്​ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച്​ ഡിസ്​ചാർജ്​ ചെയ്യുകയായിരുന്നു.

നന്ദിഗ്രാമിൽ പ്രചാരണം നടത്തുന്നതിനിടെയാണ്​ മമത ബാനർജി അക്രമത്തിന്​ ഇരയായത്​. കാലിനും തോളിനും കഴുത്തിനും പരിക്കേറ്റതിനെ തുടർന്ന്​ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ ഒന്നും പ്രവർത്തിക്കരുതെന്ന്​ ആശുപത്രിയിൽ നിന്ന് പ്രവർത്തകരോട് അഭ്യർഥിച്ചിരുന്നു. 

മമത ആക്രമിക്കപ്പെട്ടതിന്​ പിന്നാലെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്‌
കത്തയച്ചിരുന്നു. മമതയുടേത്​ നാടകമാണെന്നായിരുന്നു ബിജെപി ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം