ദേശീയം

റൊട്ടിയുണ്ടാക്കാൻ കുഴച്ച മാവിൽ തുപ്പി, വിഡിയോ വൈറലായി; യുവാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: റൊട്ടിയുണ്ടാക്കാൻ പരത്തിയ മാവിൽ തുപ്പിയിട്ട യുവാവ് അറസ്റ്റിൽ. തന്തൂർ റൊട്ടി ഉണ്ടാക്കുന്നതിനിടെയാണ് മാവിലേക്ക് ഇയാൾ തുപ്പിയിട്ടത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. 

വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ട ​ഗാസിയാബാദ് പൊലീസ് ഉടൻ സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു. മുഹമ്മദ് മൊഹസിൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ചിത്രം ട്വിറ്ററിലൂടെ പൊലീസ് പുറത്തുവിട്ടു. 

കഴിഞ്ഞ മാസം മീററ്റിൽ സമാനമായ സംഭവം ഉണ്ടായതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശ് സ്വദേശി നൗഷാദ് ആണ് അന്ന് അറസ്റ്റിലായത്. ഇയാൾ കുഴച്ച മാവിൽ തുപ്പി റൊട്ടിയുണ്ടാക്കുന്ന വിഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി