ദേശീയം

മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതി എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; കേസ്

സമകാലിക മലയാളം ഡെസ്ക്

ഗരഖ്പുര്‍: മൂന്നു മക്കളുടെ അമ്മയായ ഇരുപത്തിയൊന്‍പതുകാരി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗരഖ്പുരിലാണ് സംഭവം.

ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കാംപിയര്‍ഗന്‍ജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതി പതിനഞ്ചുകാരനുമായി ഒളിച്ചോടിയത്. പലയിടത്തും തിരഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. 

ഇരുവരും തമ്മില്‍ കുറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രായവ്യത്യാസം ഉള്ളതിനാല്‍ ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന കരുതിയിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. കുറച്ചുനാളായി ഭാര്യയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോവല്‍ വകുപ്പു പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം