ദേശീയം

നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന്; ഒറ്റത്തവണ മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി ലോക്‌സഭയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2021ലെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഒറ്റ തവണ മാത്രമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍. രണ്ടുതവണ നടത്തണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. 2021ലെ നീറ്റ് പരീക്ഷ ഒറ്റത്തവണ മാത്രമായാണ് നടത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.


എന്‍ജിനീയറിങ് പരീക്ഷയായ ജെഇഇ ഈ വര്‍ഷം നാലുതവണയായി നടത്താനാണ് തീരുമാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് നീറ്റ് പരീക്ഷ രണ്ടു തവണയായി നടത്തണമെന്ന ആവശ്യം ശക്തമായത്. ഓഗസ്റ്റ് ഒന്നിനാണ് നീറ്റ് പരീക്ഷ. ഇത്തവണ 11 ഭാഷകളിലാണ് പരീക്ഷ. ഹിന്ദിയും ഇംഗ്ലീഷും ഇതില്‍ ഉള്‍പ്പെടും. പേനയും പേപ്പറും ഉപയോഗിച്ച് പഴയ മാതൃകയില്‍ തന്നെയാണ് ഇത്തവണ പരീക്ഷ നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ