ദേശീയം

കോവിഡ് കേസുകള്‍ ഉയരുന്നു; ഗുജറാത്തില്‍ സ്‌കൂളുകള്‍ ഏപ്രില്‍ പത്ത് വരെ അടച്ചു; പഞ്ചാബില്‍ രണ്ടാഴ്ച തുറക്കില്ല

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തുറന്ന സ്‌കൂളുകള്‍ അടച്ച് ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങള്‍. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകള്‍ അടച്ചത്. 

ഗുജറാത്തിലെ എട്ട് മുന്‍സിപ്പല്‍ കോര്‍പറേഷന് കീഴിലുള്ള സ്‌കൂളുകളാണ് അടയ്ക്കുന്നത്. ഏപ്രില്‍ പത്ത് വരെ ക്ലാസുകള്‍ ഉണ്ടാകില്ല. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ജാംനഗര്‍, ജുനഗഢ്, ഭുവനേശ്വര്‍, ഗാന്ധിനഗര്‍ എന്നീ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളാണ് അടച്ചത്. 

കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ജനുവരിയില്‍ 10, 12 ക്ലാസുകളും ഫെബ്രുവരിയില്‍ 9, 11 ക്ലാസുകളും ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു സ്‌കൂളുകള്‍ തുറന്നത്. 

കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് പഞ്ചാബിലും സ്‌കൂളുകള്‍ രണ്ടാഴ്ചയിലേക്ക് അടച്ചിടാന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ഉത്തരവിട്ടത്. സ്‌കൂളുകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 31 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചിടുന്നത്. 

പഞ്ചാബില്‍ 11 ജില്ലകളിലാണ് കോവിഡ് വീണ്ടും വ്യാപിക്കുന്നത്. ഈ ജില്ലകളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു