ദേശീയം

ക്ലാസ് മുറിയുടെ വാതിലിൽ നിന്ന് ഷോക്കടിച്ചു, സഹപാഠികൾക്കു മുന്നിൽ ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

പട്ന: ക്ലാസ് മുറിയുടെ വാതിലിൽ നിന്ന് ഷോക്കേറ്റ് എട്ടുവയസ്സുകാരി മരിച്ചു. തകരാറിലായ ഇലക്ട്രിക്ക് കേബിൾ ഇരുമ്പുഗേറ്റിൽ മുട്ടിയിരുന്നതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. ഒന്നാം ക്ലാസ് വിദ്യാർഥിയായ ചഞ്ചൽ കുമാരിയാണ് മരിച്ചത്. ബിഹാറിലെ ദർഭംഗയിൽ ഇന്നലെയാണ് സംഭവമുണ്ടായത്.

ചഞ്ചലിന് ഷോക്കേറ്റതു കണ്ട് രക്ഷപെടുത്താൻ ഓടിയെത്തിയ ആറു കുട്ടികൾക്കും അധ്യാപികയ്ക്കും ഷോക്കേറ്റു. അതേസമയം കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് എലിശല്യമാണെന്ന ഡിഇഓയുടെ വിശദീകരണം വലിയ പ്രതിഷേധമുണ്ടായി. സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ ചെയ്ത വയറിങാണ് അപകടത്തിന് കാരണമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. 

ചെറുകിട കച്ചവടക്കാരനായ ഭരത് ഝായുടെ മകളാണ് മരിച്ച ചഞ്ചൽ കുമാരി. കുട്ടിയുടെ സഹോദരൻ രാഹുലും ഇതേ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് ആശ്വാസധനമായി നാലുലക്ഷം രൂപ അനുവദിച്ചതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ഓഫീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ