ദേശീയം

ഫാസ്ടാഗിലുടെ ദിനംപ്രതി കേന്ദ്രത്തിന് ലഭിക്കുന്നത് 100 കോടി; നിതിന്‍ ഗഡ്കരി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫാസ്ടാഗിലൂടെ ദിനം പ്രതി കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത് 100 കോടി രൂപയെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ലമെന്റില്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 15 മുതലാണ് രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്.

മാര്‍ച്ച് 21വരെ മൂന്ന് കോടി ഉപഭോക്താക്കളാണ് ഫാസ് ടാഗ് എടുത്തത്. ദിനം പ്രതി ശരാശി 100 കോടി രൂപയാണ് ലഭിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ മാര്‍ച്ച് 16 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഗതാഗതമന്ത്രി ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരമാണ് ഫോര്‍ വീലറുകള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത്. 2020 നവംബര്‍ 6 നാണ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.2021 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മൂന്നാം കക്ഷി ഇന്‍ഷുറന്‍സിനായി സാധുവായ ഫാസ് ടാഗും സര്‍ക്കാര്‍ നിര്‍ബന്ധമാണ്. ഫാസ് ടാഗ് ഉണ്ടെങ്കില്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ലഭിക്കൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും; ചൈനയിൽ സ്മാർട്ട് ടോയ്‌ലറ്റുകൾ ട്രെൻഡ് ആകുന്നു

തിയറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ: ഇനി ഒടിടി പിടിക്കാൻ രം​ഗണ്ണനും പിള്ളേരും, 'ആവേശം' പ്രൈമിൽ എത്തി

തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ