ദേശീയം

പെട്രോളിനു ജിഎസ്ടി: പത്തു വര്‍ഷത്തേങ്കിലും നടക്കുന്ന കാര്യമല്ലെന്ന് ബിജെപി നേതാവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് അടുത്ത എട്ടോ പത്തോ വര്‍ഷത്തേക്കു നടക്കുന്ന കാര്യമല്ലെന്ന് ബിജെപി എംപി സുശീല്‍ കുമാര്‍ മോദി. പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കു രണ്ടു ലക്ഷം കോടിയുടെ റവന്യു നഷ്ടമാണ് ഉണ്ടാവുക. ഇതു സഹിക്കാന്‍ ഒരു സംസ്ഥാനവും തയാറാവില്ലെന്ന് മോദി രാജ്യസഭയില്‍ പറഞ്ഞു.

ജിഎസ്ടി കൗണ്‍സിലില്‍ ഈ വിഷയം ഉന്നയിക്കാന്‍ സുശീല്‍ കുമാര്‍ മോദി പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ചു. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനങ്ങളെ എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ എതിര്‍ത്തിട്ടില്ലെന്നും മോദി പറഞ്ഞു.

പെട്രോളിയം ഇന്ധനങ്ങള്‍ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ സന്തോഷമേയുള്ളുവെന്ന് കഴിഞ്ഞയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയാവാമെന്നും ധനമന്ത്രി പറഞ്ഞു. 

ജിഎസ്ടി കൗണ്‍സിലിനു പുറത്താണ് പ്രതിപക്ഷ നേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി. കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിക്കൂ. പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവന്നാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന രണ്ടു ലക്ഷം കോടിയുടെ നഷ്ടം ആരു നികത്തും? -മോദി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍