ദേശീയം

റോഡില്‍ പൊലീസുകാരന്‍ ബൈക്ക് തടഞ്ഞു; പിന്നെ സംഭവിച്ചത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പൊലീസുകാരന്‍ വാഹനം തടഞ്ഞുനിര്‍ത്തുന്നത് കണ്ടാല്‍ എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് കൊണ്ടായിരിക്കുമെന്നാണ് പൊതുവേയുള്ള സംസാരം. ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരു നന്മ ചെയ്യാന്‍ ബൈക്ക് തടഞ്ഞുനിര്‍ത്തുന്ന ഒരു പൊലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യം. തെങ്കാശിയിലേക്ക് ബൈക്ക് ഓടിച്ചുപോവുകയാണ് ചെറുപ്പക്കാരന്‍. അതിനിടെയാണ് ഒരു പൊലീസുകാരന്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിയത്. എവിടെ പോകുന്നു എന്ന് ചോദിച്ച പൊലീസുകാരന് തെങ്കാശിയിലേക്ക് പോകുന്നു എന്നതായിരുന്നു ബൈക്ക് യാത്രക്കാരന്റെ മറുപടി. അങ്ങനെയെങ്കില്‍ അല്‍പ്പസമയം മുന്‍പ് ഈ റൂട്ടിലൂടെ കടന്നുപോയ ഒരു ബസിലെ വയോധികയുടെ കൈയില്‍ നിന്ന് മരുന്ന് റോഡിലേക്ക് തെറിച്ചുവീണു എന്ന് പൊലീസുകാരന്‍ പറഞ്ഞു. ബസിനെ പിന്തുടര്‍ന്ന് കണ്ടെത്തി, ഈ മരുന്ന് വയോധികയെ ഏല്‍പ്പിക്കാന്‍ പൊലീസുകാരന്‍ യുവാവിനോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് അതിവേഗത്തില്‍ വാഹനം ഓടിച്ച് ബസ് കണ്ടെത്തുന്നതും മരുന്ന് ഭദ്രമായി യാത്രക്കാരിയുടെ കൈകളില്‍ ഏല്‍പ്പിക്കുന്നതുമായ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ 15000 പേരാണ് വീഡിയോ കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത