ദേശീയം

'എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല'; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയോ? സസ്‌പെന്‍സ് നിറച്ച് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം നിഷേധിക്കാതെ അമിത് ഷാ. 'എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല' എന്ന് ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

പവാറും അമിത് ഷായും തമ്മില്‍ ശനിയാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ഒരു ഗുജറാത്തി മാധ്യം റിപ്പോര്‍ട്ട് ചെയ്തത്. സഖ്യകക്ഷി സര്‍ക്കാരില്‍ ശിവസേനയും എന്‍സിപിയുമായി നിരന്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നതെന്ന അഭ്യൂഹം പരന്നിരിക്കുന്നത്. 

അഹമ്മദാബാദിലെ ഒരു ഫാം ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് എതിരായി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. അനിലിന് എതിരെ ശിവസേന മുഖപത്രമായ സാംനയില്‍ എഡിറ്റോറിയലും വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു