ദേശീയം

ഒരു കോടി രൂപ വിലയുള്ള പാമ്പിൻ വിഷം പിടിച്ചു; സ്ത്രീയടക്കം ആറ് പേർ അറസ്റ്റിൽ  

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: പാമ്പിൻ വിഷം കടത്തിയ ആറം​ഗ സംഘം അറസ്റ്റിൽ. ഒരു ലിറ്റർ പാമ്പിൻ വിഷമാണ്​ സംഘത്തിൽനിന്ന്​ വനം വകുപ്പ്​ അധികൃതർ പിടികൂടിയത്​. അന്തരാഷ്​ട്ര വിപണിയിൽ ഒരു കോടി രൂപ വിലവരുന്നതാണ് ഇത്. ഒഡീഷയിലെ ഭുവനേശ്വറിലാണ്​ സംഭവം. 

‌ഒരു ലിറ്റർ പാമ്പിൻ വിഷം പിടിച്ചെടുത്തെന്നും ഒരു സ്ത്രീ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും ജില്ല ഫോറസ്റ്റ്​ ഓഫിസർ പറഞ്ഞു. വിഷം വാങ്ങാൻ കരാറുറപ്പിച്ചിരുന്ന മൂന്ന് പേരടക്കമാണ് പിടിയിലായത്. 10ലക്ഷം രൂപക്ക്​ ഡീൽ ഉറപ്പിച്ചാണ്​ പാമ്പിൻ വിഷം എത്തിച്ചുനൽകിയത്​. കുപ്പികളിൽ സൂക്ഷിച്ച നിലയിലായിരുന്നു വിഷം. 

200ഓളം മൂർഖൻ പാമ്പുകളിൽനിന്നു മാത്രമേ ഒരു ലിറ്റർ പാമ്പിൻ വിഷം ലഭിക്കൂവെന്നും വനം വകുപ്പ്​ ഉദ്യോ​ഗസ്ഥർ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ആറ് പേർക്കെതിരെ കേസെടുത്തെന്നും ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

വീട് വെക്കാനായി വയോധിക സ്വരൂക്കൂട്ടിയ പണം കവര്‍ന്നു, സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ