ദേശീയം

നിറങ്ങൾ വാരിയെറിഞ്ഞ്, സാരിയുടുത്ത് വായുവിൽ തലകുത്തി മറിയുന്ന സുന്ദരി; യുവതിയുടെ ഹോളി ആഘോഷം വൈറൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോവിഡിന്റെ രണ്ടാം തരം​ഗ ഭീതിയിലാണ് രാജ്യം. അതിനിടെയിലും നിറങ്ങളുടെ ആഘോഷമായ ഹോളി കൊണ്ടാടുന്നതിന്റെ തിരക്കിലാണ് ജനങ്ങൾ. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഹോളി ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

ജിംനാസ്റ്റിക് താരമായ പരുൾ അറോറയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സാരിയുടുത്തും നിറങ്ങൾ വാരിയെറിഞ്ഞും മലക്കം മറിയുന്ന സ്ലോ മോഷൻ വീഡിയോ  ആണ് അറോറ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ ഹിറ്റായി മാറിയത്. 

ഹൃതിക് റോഷനും ടൈഗർ ഷെറോഫും അഭിനയിച്ച 'വാർ' എന്ന സിനിമയിലെ 'ജയ് ജയ് ശിവശങ്കർ' എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. ജിംനാസ്റ്റിക്‌സിൽ ദേശീയതലത്തിൽ സ്വർണമെഡൽ ജേതാവാണ് പരുൾ അറോറ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'