ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് 31,643 പേര്‍ക്ക് കോവിഡ്; മരണം 102

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 31,643 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെത്തെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ന് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 102 പേര്‍ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 27,45,518 ആയി. രോഗമുക്തരായത് ഇതുവരെ23,53,307 പേരാണ്. 3,36,584 സജീവകേസുകളാണ് ഉള്ളത്. മുംബൈയിലും നാഗ്പൂരിലും താനെയിലും പൂനെയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂംബൈയില്‍ ഇന്ന് 5890 പേര്‍ക്കും നാഗ്പൂരില്‍ 3177പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

തമിഴ്‌നാട്ടിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 2279 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1352 പേര്‍ക്കാണ് രോഗ മുക്തി. 14 പേര്‍ മരിച്ചു.ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്ന് ചെന്നൈയിലാണ്. ചെന്നൈയില്‍ മാത്രം 815 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂരില്‍ 211 പേര്‍ക്കും ചെങ്കല്‍പ്പേട്ടില്‍ 202 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,81,752 ആയി. 8,55,085 പേര്‍ക്കാണ് രോഗമുക്തി. 12,684 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 13,983 പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. തലസ്ഥാനമായ ബംഗളൂരൂ രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2792 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 പേരാണ് ഇന്ന് മരിച്ചത്. 1964 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,89,804 ആയി. ആകെ രോഗമുക്തരുടെ 9,53,416. ആകെ മരണം 12,520. നിലവില്‍ 23,849 ആക്ടീവ് കേസുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത