ദേശീയം

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരം. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചാണ് രാഷ്ട്രപതിക്ക് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയ ഡോക്ടർമാരെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചുവേദനയെ തുടർന്ന്  രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി ആർമി ആശുപത്രിയിൽപ്രവേശിപ്പിച്ചത്. പിന്നാലെ രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റി.

രാഷ്ട്രപതി ചികിത്സയിലാണെങ്കിലും ഭരണചുമതല  ഉപരാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ  അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളിൽ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ