ദേശീയം

കൊമേഴ്സിൽ പിജി ഉണ്ട്,  കോവിഡിനു മരുന്നുകുറിക്കണമെന്ന് ആവശ്യം; 1000 രൂപ പിഴയിട്ട് കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ‌‌ കോവിഡിനു മരുന്നുകുറിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹർജി നൽകിയ സുരേഷ് ഷാ എന്നയാൾക്ക് ആയിരം രൂപ പിഴയിട്ട് കോടതി. കൊമേഴ്സിൽ ബിരുദാനന്തര ബിരുദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയത്. കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിപ്പോയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

'നിങ്ങൾ ഒരു ഡോക്ടർ ആണോ?' എന്നായിരുന്നു ഹർജിക്കാരനോടുള്ള കോടതിയുടെ ആദ്യ ചോദ്യം. 'അല്ല, ശാസ്ത്രീയ പ്രബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് നിവേദനം' എന്നയാൾ പറഞ്ഞു. 'നിങ്ങൾ ഡോക്ടറുമല്ല വൈദ്യവിദ്ധ്യാർത്ഥിയുമല്ല, എന്താണ് നിങ്ങളുടെ യോഗ്യത?' എന്ന് കോടതി ചോദിച്ചപ്പോൾ ഷാ താനൊരു കൊമേഴ്‌സ് ഗ്രാജുവേറ്റ് ആണെന്നാണ് അറിയിച്ചത്. 'എത്ര രൂപ പിഴ ചുമത്തണം?' എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം ഇതോടെ തന്റെ ബാങ്ക് ബാലൻ ആയിരം രൂപ മാത്രമാണെന്ന് ഇയാൾ പറഞ്ഞു. 

കൽക്കട്ട ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിയിലാണ് ഷാ പിഴയടയ്ക്കേണ്ട

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത