ദേശീയം

കൊവാക്സിൻ നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയിൽ;  കണ്ടെത്തിയത് രണ്ട് ലക്ഷത്തിലധികം ഡോസ് 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: രണ്ട് ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുമായി ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാൻഡിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. 2,40,000 ഡോസ് കൊവാക്സിൻ ആണ് ഈ ട്രക്കിൽ ഉണ്ടായിരുന്നത്.  

ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

ട്രക്കിന്‍റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം.  എട്ട് കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് ലോറിയിൽ കണ്ടെത്തിയ വാക്സിൻ. രാജ്യത്ത് വാക്സിൻ ക്ഷാമം തുടരുന്നതിനിടെയാണ് സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച