ദേശീയം

കല്യാണത്തിന് തൊട്ടുമുന്‍പ് ഇലക്ഷന്‍ ഡ്യൂട്ടി; അധ്യാപിക കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുന്‍പ് അധ്യാപിക കോവിഡ് ബാധിച്ച് മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കിടെയാണ് കോവിഡ് ബാധിച്ചത്.

ജൗന്‍പൂര്‍ ജില്ലയിലാണ് സംഭവം. സ്വാതി ഗുപ്തയാണ് മരിച്ചത്. കല്യാണത്തിന് ഏഴുദിവസം മുന്‍പാണ് മരണം സംഭവിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സ്വാതി ഗുപ്്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പത്തെ ദിവസമാണ് ആരോഗ്യനില വഷളായത്. ഏപ്രില്‍ 15നായിരുന്നു തെരഞ്ഞെടുപ്പ്.ഉടന്‍ തന്നെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 23നാണ് ഇവര്‍ മരിച്ചത്. ഏപ്രില്‍ 30നായിരുന്നു കല്യാണം തീരുമാനിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ