ദേശീയം

ഇന്നലെ 3,92,488 പേര്‍ക്കു കോവിഡ്, 3689 മരണം; പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,92,488 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 3689 മരണമാണ് ഈ സമയത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 3,07,865 പേരാണ് ഇന്നലെ മാത്രം രോഗമുക്ത നേടിയത്. 

ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 1,95,57,457 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 1,59,92,271 പേര്‍ രോഗമുക്തി നേടി. 2,15,542 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. നിലവില്‍ 33,48,644 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.

ഇന്നലെ വരെ 15,68,16,031 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ രാജ്യത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. ഓക്‌സിജന്‍ ലഭ്യത, മറ്റ് ചികിത്സാ സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനാണ് യോഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, സാധ്യത മനസ്സിലായതോടെ റാക്കറ്റിന്‍റെ ഭാഗമായി, സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

'സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല'; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാം, ലൈവ് ട്രാക്കിങ്; ഇനി ഊബര്‍ ആപ്പ് ഉപയോഗിച്ച് ബസിലും യാത്ര ചെയ്യാം, ആദ്യം ഡല്‍ഹിയില്‍

നെഞ്ചിനകത്ത് ലാലേട്ടൻ... താരരാജാവിന് പിറന്നാൾ ആശംസകൾ