ദേശീയം

മമത മുന്നില്‍; ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; മൂന്നാമതും തൃണമൂല്‍ അധികാരത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാൡ തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ്. 294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 207 സീറ്റുകളിലാണ് ലിഡ്. ബിജെപി 81 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. നന്ദിഗ്രാമില്‍ തുടക്കം മുതല്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആദ്യമായി ലീഡ് നേടിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഇരട്ടി മധുരം. 

തന്റെ പഴയ വിശ്വസ്തന്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിക്കെതിരെ 2,700 വോട്ടിനാണ് നിലവില്‍ മമത ലീഡ് ചെയ്യുന്നത്. ഇതോടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് നിലവില്‍ തൃണമൂല്‍ മുന്നേറുന്നത്. 

292 സീറ്റുകളിലെ ഫലസൂചനകളില്‍ 207 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപിക്ക് 82 സീറ്റുകളില്‍ ലീഡുണ്ട്. കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് നിലവില്‍ ഒരേയൊരു സീറ്റിലാണ് ലീഡുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു