ദേശീയം

മമത ബാനര്‍ജി രാജി സമര്‍പ്പിച്ചു; 'സത്യപ്രതിജ്ഞ അഞ്ചിന്'

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. പുതിയ മന്ത്രിസഭ രൂപീകരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മെയ് അഞ്ചിന് മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. 

നന്ദിഗ്രാമിലെ ഫലപ്രഖ്യാപനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ മമത സുപ്രീംകോടതിയെ സമീപ്പിച്ചിരുന്നു.1700 വോട്ടിന് ബിജെപിയുടെ സുവേന്ദു ബാനര്‍ജി ജയിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നത്. 

നന്ദിഗ്രാമില്‍ റീക്കൗണ്ടിങ് പ്രഖ്യാപിക്കുകയാണെങ്കില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റിട്ടേണിങ് ഓഫീസര്‍ പറഞ്ഞതായി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ വരെ തന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചതാണ്. എന്നാല്‍ പെട്ടെന്നാണ് എല്ലാം മാറിയത് എന്നും മമത പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി