ദേശീയം

കോവിഡ് ചികിത്സയ്ക്ക് ഇനി എംബിബിഎസ് വിദ്യാര്‍ഥികളും; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. എംബിബിഎസ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയും ഡോക്ടറാവാന്‍ പരിശീലനം തേടിയവരെയും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ഡോക്ടറാവാന്‍ പരിശീലനം തേടിയവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. അവസാന വര്‍ഷ എംബിബിഎസ് ബിരുദ വിദ്യാര്‍ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലിക്ക്് അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇരുവിഭാഗങ്ങളും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന് സമാനമായി നഴ്‌സുമാരുടെ സേവനവും പ്രയോജനപ്പെടുത്തും. ബിഎസ്സി, ജനറല്‍ നഴ്‌സിങ് പഠിച്ച് പാസായവരെയും സമാനമായ നിലയില്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കായിരിക്കും ഇവരുടെ മേല്‍നോട്ട ചുമതല. കോവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം തികയ്ക്കുന്നവര്‍ക്ക് കോവിഡ് നാഷണല്‍ സര്‍വീസ് സമ്മാന്‍ എന്ന പേരില്‍ പ്രധാനമന്ത്രിയുടെ ബഹുമതി ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഈ ബഹുമതി ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


ഇതിന് പുറമേ നീറ്റ് പിജി പരീക്ഷ വീണ്ടും മാറ്റിവെയ്ക്കാനും തീരുമാനിച്ചു. നാലുമാസത്തേയ്ക്കാണ് നീട്ടി വച്ചത്. ഓഗസ്റ്റ് 31നുള്ളില്‍ പരീക്ഷ നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി