ദേശീയം

ജനങ്ങള്‍ക്ക് രണ്ടുമാസത്തേക്ക് സൗജന്യ റേഷന്‍, ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപ വീതം ധനസഹായം; പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 5000 രൂപ വീതം സാമ്പത്തിക സഹായം നല്‍കാനാണ് തീരുമാനിച്ചത്. രണ്ടുമാസത്തേക്ക് റേഷന്‍കാര്‍ഡുടമകള്‍ക്ക് സൗജന്യറേഷന്‍ നല്‍കാനും തീരുമാനിച്ചതായി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇവര്‍ക്ക് 5000 രൂപ വീതം നല്‍കാനാണ് തീരുമാനിച്ചത്. 1,56,000 ഡ്രൈവര്‍മാര്‍ക്ക് ഇത് പ്രയോജനം ചെയ്യും. സൗജന്യമായി റേഷന്‍ നല്‍കാനുള്ള തീരുമാനം വഴി 72ലക്ഷം ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

സൗജന്യ റേഷന്‍ രണ്ടുമാസം നല്‍കുന്നു എന്നത് കൊണ്ട് നിയന്ത്രണം രണ്ടുമാസം വരെ തുടരുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായാല്‍ ലോക്ക്ഡൗണ്‍ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ലോക്ക്ഡൗണ്‍ മെയ് പത്തുവരെ ഡല്‍ഹി സര്‍ക്കാര്‍ നീട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്