ദേശീയം

ഇന്ന് മാത്രം മരിച്ചത് 920പേര്‍; മഹാരാഷ്ട്രയില്‍ 57,640പേര്‍ക്ക് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 57,640പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 57,006പേര്‍ രോഗമുക്തരായി. 920പേര്‍ മരിച്ചു. 

മുംബൈയില്‍ മാത്രം 3,879പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,686പേര്‍ രോഗമുക്തരായി. 77പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 6,65,299പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,98,545പേര്‍ രോഗമുക്തരായി. 51,472പേരാണ് ചികിത്സയിലുള്ളത്. 13,547പേര്‍ മരിച്ചു. 

കര്‍ണാടകയില്‍ ഇന്ന് 50,112പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26,841പേര്‍ രോഗമുക്തരായി. 346പേര്‍ മരിച്ചു.17,41,046പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 4,87,288പേര്‍ ചികിത്സയിലുണ്ട്.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 22,204പേര്‍ക്കാണ്. 11,128പേര്‍ രോഗമുക്തരായപ്പോള്‍ 85പേര്‍ മരണത്തിന് കീഴടങ്ങി.

12,06,232പേര്‍ക്കാണ് ആന്ധ്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 1,70,588പേര്‍ ചികിത്സയിലുണ്ട്. 10,27,270പേര്‍ രോഗമുക്തരായി. 8,374പേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു