ദേശീയം

കോവിഡ് ഭീതി; 55കാരി മരിച്ചതായി ആശുപത്രി അധികൃതര്‍, മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാവാതെ കുടുംബം 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ആന്ധ്രാപ്രദേശില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച 55 കാരിയുടെ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാവാതെ കുടുംബം. കോവിഡ് ഭീതിയിലാണ് കുടുംബം മൃതദേഹം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയവാഡയ്ക്ക് സമീപമുള്ള കൃഷ്ണ ജില്ലയിലാണ് സംഭവം. രണ്ടു ദിവസം മുന്‍പാണ് 55കാരി മരിച്ചത്. ഞായറാഴ്ചയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെയും ചുമയെയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകം ഇവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ കുടുംബാംഗങ്ങള്‍ മൃതദേഹം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍