ദേശീയം

ഹോമിയോ മരുന്ന് കഴിച്ച് 8 പേര്‍ മരിച്ചു; 5 പേര്‍ ഗുരുതരാവസ്ഥയില്‍; ഡോക്ടര്‍ ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഹോമിയോ മരുന്ന് കഴിഞ്ഞ് എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ ഗുരുതാരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഛത്തീസ്ഗഢിലെ ബിലാസ് പൂരിലാണ് സംഭവം. 

മരുന്ന് കഴിച്ച 12 പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. ഗുരുതരാവസ്ഥയിലായ മറ്റ് അഞ്ച് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

അല്‍ക്കഹോള്‍ ചേര്‍ന്ന ഹോമിയോ മരുന്ന് കഴിച്ചതാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ഓഫീസ് വ്യക്തമാക്കി.

ഡ്രോസറെ 30 എന്ന ഹോമിയോ മരുന്നാണ് കഴിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ ഡോക്ടര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി