ദേശീയം

മയക്കുമരുന്ന് കേസ്: പ്രമുഖ ബോളിവുഡ് നടന്റെ മകന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ ദീലീപ് താഹിലിന്റെ മകന്‍ ധ്രുവ് താഹില്‍ അറസ്റ്റില്‍. ലഹരിമരുന്ന് കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിലെ ആന്റി നര്‍ക്കോട്ടിക്‌സ് സെല്ലാണ് ധ്രുവ് താഹിലിനെ അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തതിന് ബുധനാഴ്ചയായിരുന്നു അറസ്റ്റ്.  ധ്രുവിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്ന ആളിനെ ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധ്രുവിന്റെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറയുന്നു. 

35 ഗ്രാം മെഫെഡ്രോണുമായാണ് ഏപ്രിലില്‍ ധ്രുവിന്റെ കൂട്ടാളി മുസമ്മില്‍ ഷെയ്ക്ക് അറസ്റ്റിലായത്. ധ്രുവിന്റെ മൊബൈല്‍ ഫോണില്‍ ധ്രുവുമായുള്ള ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. ചാറ്റില്‍ ധ്രുവ് മയക്കുമരുന്ന്് ആവശ്യപ്പെടുന്നത് വ്യക്തമാണെന്ന് പൊലീസ് പറയുന്നു. ബോളിവുഡ് സിനിമയില്‍ വേഷം ലഭിക്കുന്നതിന് വേണ്ടി ധ്രുവ് പരിശ്രമിച്ചുവരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍