ദേശീയം

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അധോലോക കുറ്റവാളില ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. 

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന്്വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി